
രാത്രി കിടക്കാന്‍ നേരം ഫോണില്‍ ദീര്‍ഘസമയം റീല്‍സ് കാണുന്നവരാണോ..?
രക്തസമ്മര്‍ദം വര്‍ധിപ്പിക്കുമെന്ന് പഠനം
രാത്രി വൈകുവോളം ഫോണില്‍ റീല്‍സ് കണ്ടിരിക്കുന്നവരാണോ,നിരുപദ്രവകരമാണെന്ന് തോന്നുന്ന രാത്രിയിലെ സ്‌ക്രോളിങ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് സമീപകാലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. ബയോമെഡ് സെന്‍ട്രലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രി ഏറെ വൈകിയുള്ള വീഡിയോ കാണല്‍ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.യുവാക്കളും മധ്യവയസ്‌കരുമായ 4318 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരുടെ കിടക്കുംനേരമുള്ള വീഡിയോ കാണലും ഹൈപ്പര്‍ ടെന്‍ഷനും തമ്മിലുള്ള ബന്ധം ഗവേഷകര്‍ വിശകലനം ചെയ്തു. കിടക്കും മുന്‍പ് ചെറിയ വീഡിയോകള്‍ കാണുന്നവരില്‍ രക്തസമ്മര്‍ദം വര്‍ധിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ടിവി കാണുന്നതിനെയും കംപ്യൂട്ടറില്‍…