Headlines

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ കൂടി, ഏപ്രിലില്‍ ലഭിക്കും; ഭവന വായ്പയ്ക്ക് 2 % പലിശ ഇളവ്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ മാസം മുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുള്ളതില്‍ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും, അവ പി.എഫില്‍ ലയിപ്പിക്കും. അതുപോലെ ഡി.എ കുടിശ്ശികയുടെ ലോക്കിങ് പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും ഇതിനായി 600 കോടി അനുവദിച്ചു പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും. സംസ്ഥാന സർക്കാർ…

Read More

ഭൂനികുതി അമ്പത് ശതമാനം കൂട്ടി, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്കും പരിഷ്‌കരിക്കും

         തിരുവനന്തപുരം: ഭൂനികുതി അമ്പത് ശതമാനം ഉയര്‍ത്തുമെന്നും ഇതിലൂടെ നൂറ് കോടി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 2025 ബജറ്റ് അവതരണവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൂമിയുടെ മൂല്യവും അതിന്റെ വരുമാന സാധ്യതകളും പതിന്മടങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി തികച്ചും നാമമാത്രമാണ്. ഭൂമിയില്‍ നിന്ന് സര്‍ക്കാരിനുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുള്ള ഭൂനികുതി സ്ലാബുകളുടെ…

Read More

നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിലകൂടും; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 % അധികനികുതി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനക്രമീകരിക്കുമെന്ന് ധനമന്ത്രി. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അവയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പുനക്രമീകരിക്കുന്നത്. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അവയുടെ വിലയുടെ എട്ട് ശതമാനം നികുതി, 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 10 ശതമാനം, ബാറ്ററി റെൻഡിങ് സംവിധാനമുള്ള വാഹനങ്ങൾക്ക് അവയുടെ വിലയുടെ 10 ശതമാനവും നികുതി ഈടാക്കും. ഒറ്റത്തവണ നികുതിയടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കിവരുന്നത്…

Read More

‘വന്യജീവി സംരക്ഷണത്തിന് 305.61 കോടി, വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചു’

        തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. അതേസമയം വന്യമൃഗ ശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി 50 കോടി രൂപ കൂടി…

Read More

ക്ഷേമ പെൻഷൻ കൂട്ടിയില്ല, നികുതി കുത്തനെ കൂട്ടി, നവ കേരള സദസിന് 500 കോടി

       തിരുവനന്തപുരം : അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്. ക്ഷേമ പെൻഷനിൽ വർധനയില്ല. നിലവിൽ 1600…

Read More

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് ഇന്ന്

സംസ്ഥാന സർക്കാരിന്റെ അഞ്ചാമത്‌ ബജറ്റ്‌ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയില്‍ വയ്‌ക്കും. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേത വരുമാന വർധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റായതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളില്‍ നിന്ന് വഴിമാറിയുള്ള മാറ്റങ്ങള്‍ കൂടിയാണ് ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്….

Read More

സംസ്ഥാന ബജറ്റ് നാളെ ; ബജറ്റ് ചർച്ച 10, 11, 12 തീയതികളിൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10, 11, 12 തിയതികളിൽ ബജറ്റ് ചർച്ച. ഉപധനാഭ്യർത്ഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. സംസ്ഥാന വയോജന കമീഷൻ ബിൽ, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം (ഭേദഗതി) ബിൽ എന്നിവയും അവതരിപ്പിക്കും. കേന്ദ്രനിലപാട് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന് ധനമന്ത്രി…

Read More

കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 22 പൈസയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമെന്ന് ബജറ്റ് രേഖ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 22 പൈസയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമെന്ന് ബജറ്റ് രേഖ. ഒരു രൂപയില്‍ വായ്പയുടെ പലിശ തിരിച്ചടവിനായി 20 പൈസയാണ് കേന്ദ്രം ചെലവഴിക്കുന്നത്.കേന്ദ്ര പദ്ധതികള്‍ക്കായി (സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം) 16 പൈസയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ക്ക് എട്ടു പൈസ. എട്ടു പൈസയാണ് പ്രതിരോധ ചെലവ്. ഫിനാന്‍സ് കമ്മിഷനും മറ്റു ചെലവുകളും ഇനത്തില്‍ എട്ടു പൈസയും സബ്‌സിഡി, പെന്‍ഷന്‍ ഇനത്തില്‍ യഥാക്രമം ആറും നാലും പൈസയും ചെലവാക്കുന്നു. ഓരോ…

Read More

ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍; കേരളത്തെ തഴഞ്ഞു

ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍. മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന ബിഹാറില്‍ ഈ വര്‍ഷം അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടക്കുക. പട്‌ന വിമാനത്താവളം നവീകരിക്കല്‍. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പുതിയ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്റര്‍പ്രണര്‍ഷിപ്പ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്…

Read More

കേന്ദ്ര ബജറ്റ് 2025: കാർഷിക മേഖലയ്ക്ക് പിഎം ധൻ ധാന്യ കൃഷി യോജന: 1.7 കോടി കർഷകർക്ക് ഗുണഫലം

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരമാൻ. രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തിൽ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിർമല സീതാരമാൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial