പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച; ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം

        രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 2025-26 ലെ ധനക്കമ്മി…

Read More

കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മൂന്നാം മോജി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. ധനമന്ത്രി നിർമ്മല സീതാരാമന്റെ എട്ടാം ബജറ്റും. ഇന്നു രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും എന്നാണ് സൂചന. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു. പ്രസംഗത്തിൽ എട്ടു തവണയാണ് ‘മിഡിൽ ക്ലാസ്’ എന്ന വാക്ക് രാഷ്ട്രപതി ആവർത്തിച്ചത്. ഇടത്തരക്കാർക്ക്…

Read More

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് നാളെ

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി…

Read More

നിരാശ നല്‍കുന്ന ബജറ്റെന്ന് മന്ത്രി; ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തിന് അങ്ങേയറ്റം നിരാശ നല്‍കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിന്റെ ഒരാവശ്യവും അംഗീകരിച്ചില്ല. മറിച്ച് സ്വന്തം മുന്നണി നിലനിര്‍ത്താന്‍ നരേന്ദ്രമോദി പ്രഖ്യാപിച്ച ബജറ്റാണിതെന്നും മന്ത്രി വിമര്‍ശിച്ചു.‘മോദി സര്‍ക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചത്. സ്വന്തം മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രം പാക്കേജുകള്‍ പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല.’ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വെട്ടിക്കുറച്ചത് നല്‍കാനാണ് കേരളം…

Read More

രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റ്; ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാമായിരുന്നു; പരിഹസിച്ച് കോൺഗ്രസ് എംപിമാർ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിന് രൂക്ഷവിമർശനം. രണ്ട് ഘടകകക്ഷികളുടെ പിന്തുണ കിട്ടാൻ വേണ്ടി മാത്രമുളള ബജറ്റെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. ബിഹാറിനെയും ആന്ധ്രയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചത്. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേന്ദ്രം അവഗണിച്ചവെന്നും ഹൈബി കുറ്റപ്പെടുത്തി. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണ്. സർക്കാർ വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എൻഡിഎ സർക്കാർ നടത്തുന്നത്. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള…

Read More

ഉന്നത വിദ്യാഭ്യാസ മേഖലയിൽ
സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കരുത്; എ ഐ എസ് എഫ്

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം എൽഡിഎഫിൻ്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധവും വിദ്യാർത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയുംമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നും വിദേശ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപിക്കുന്നവർ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ഇന്നലെകളിൽ സൃഷ്ടിച്ച ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ മറന്ന് പോകരുത്. കേരളത്തില്‍ സ്വകാര്യ -സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം…

Read More

സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും.

തിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണത്തിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ…

Read More

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

ആര്യനാട് : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അരുവിക്കര പോസ്റ്റ്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരളത്തിന്‌ കടമെടുക്കുന്നതിനു അർഹമായ വയ്പ്പാപ്പരിധി വെട്ടിക്കുറച്ചും, പുതിയ റെയിൽവേ സോണുകൾ അനുവദിക്കാതെയും, തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം വർധിപ്പിക്കാതെയും, ആരോഗ്യമേഖലയിലും, കാർഷിക സബ്സിഡികൾ അനുവദിക്കാതെയും കോർപറേറ്റ് കുത്തകകൾക്ക് കൂടുതൽ ഇളവുകൾ കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന ഇടക്കാല ബഡ്ജറ്റ് ആണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial