
‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്
അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 20ന് തൃശൂര്‍, 22ന് കോഴിക്കോട്, 25ന് കോട്ടയം എന്നിവിടങ്ങളിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളെ അണിനിരത്തി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. മൂന്നാംഘട്ടത്തില്‍ തൊഴിലാളി യൂണിയനുകളുമായും മറ്റ് ബസുടമ സംഘടനകളുമായും യോജിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളായി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന…