നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വെച്ചാണ് വോട്ടെണ്ണുക. വോട്ടെടുപ്പിന് ശേഷം 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച് സീൽ ചെയ്തിരുന്നു. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും. പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടറുടെ നേതൃത്വത്തില്‍ 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ്…

Read More

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

കേരളത്തിലെ 28 വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ വൈകുന്നേരം ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 25നാണ് വോട്ടെണ്ണൽ. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

Read More

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ…

Read More

വയനാട്, ചേലക്കര വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്കെത്തുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ചേലക്കരയിൽ ആറും വയനാട്ടിൽ 16 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ്‌ ഉള്ളത്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന്‌ ഓക്‌സിലറി ബൂത്തുകളുണ്ട്‌. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742…

Read More

വയനാട് ലോകസഭാ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന്; കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

ഡൽഹി: കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 ന് ആദ്യഘട്ടം നടത്തും. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കും. ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു…

Read More

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഉറപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യാ ഹരിദാസ് തന്നെ; കോണ്‍ഗ്രസില്‍ ധാരണയായി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ധാരണയിലെത്തിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനെ മത്സരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് രമ്യ ഹരിദാസ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. അന്തിമപട്ടിക ഹൈക്കമാന്റിന് കൈമാറും….

Read More

ചേലക്കര ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിൽ എൽഡിഎഫ് യു. ആർ പ്രദീപിനെ നിർത്താൻ സാധ്യത; യുഡിഎഫ് സ്ഥാനാർത്ഥിയായി രമ്യ ഹരിദാസ് മത്സരിച്ചേക്കുമെന്നും വിവരം

തൃശൂർ: മന്ത്രി മണ്ഡലം എന്ന പദവി ചേലക്കരക്കാർക്ക് എന്നും അഭിമാനമായിരുന്നു. കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച് എംപി ആയതോടെ ആ പദവി നഷ്ടമാകുന്നു എന്ന വിഷമവും ചേലക്കരക്കാർക്കുണ്ട്. മറ്റൊരു ഉപതിരഞ്ഞെടുപ്പിന് ചേലക്കര സാക്ഷിയാകുമ്പോൾ സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കെ. രാധാകൃഷ്ണന്‍ എംപി സ്ഥാനാര്‍ഥിയായപ്പോള്‍ത്തന്നെ അദ്ദേഹം ജയിച്ചാല്‍ പ്രദീപ് ആയിരിക്കും അടുത്ത സ്ഥാനാര്‍ഥി എന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ 1996 മുതല്‍ കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെ കെ.രാധാകൃഷ്ണന്‍ ആയിരുന്നു…

Read More

23 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളിലേക്ക് വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. പത്ത് ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 88 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 33 പേര്‍ സ്ത്രീകളാണ്. സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial