
പിണറായിക്കെതിരെ മത്സരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിൽ ചേരും; നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും
കണ്ണൂർ: കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടം നിയോജക മണ്ഡലത്തിൽ പിണറായി വിജയനെതിരെ മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ആണ് കോൺഗ്രസ് വിട്ടത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല- എന്നും…