
പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു.
ചിറയിൻകീഴ്: മുടപുരം പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു. ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽഅജിത് കുമാർ സ്വാഗതംപറഞ്ഞു.ബങ്കിംചന്ദ്രൻ ,സന്തോഷ്കുമാർ ,നൗഷാദ് എന്നിവർ സംസാരിച്ചു. എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി.