പശുവിന്റെ മൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സറിന് മരുന്ന്; ഗവേഷണത്തിന്റെ മറവില്‍ കോടികളുടെ അഴിമതി
ഭോപ്പാല്‍: പശുവിന്റെ മൂത്രവും ചാണകവും അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്ന് വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ധനസഹായത്തോടെ മധ്യപ്രദേശ് നടത്തിയ ഗവേഷണ സംരംഭത്തില്‍ കോടികളുടെ അഴിമതി നടന്നതായി റിപോര്‍ട്ട്. 3.5 കോടി രൂപയുടെ സര്‍ക്കാര്‍ ഫണ്ടില്‍ വലിയൊരു ഭാഗം ചാണകവും ഗോമൂത്രവും വാങ്ങാനെന്ന പേരില്‍ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ 2011ല്‍ ആരംഭിച്ച ഗവേഷണ പദ്ധതിയിലാണ് വന്‍ അഴിമതി നടന്നിരിക്കുന്നത്. ഗവേഷണത്തിനായി വാങ്ങിയ അടിസ്ഥാന സാമഗ്രികളുടെ വിലയിലാണ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയത്….

