
സർപ്പ ദോഷത്തിൽ നിന്നും മുക്തി നേടാനായി സ്വന്തം മകളെ നരബലി നൽകി; യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി
ഹൈദരാബാദ്: ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ നരബലി നടത്തിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലാണ് സംഭവം. ഭാരതി എന്ന യുവതിയെയാണ് സൂര്യപേട്ട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായാണ് യുവതി സ്വന്തം കുഞ്ഞിനെ നരബലി നൽകിയത്. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് യുവതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ഭാരതിക്ക് വധശിക്ഷ വിധിച്ചത്. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാരതിയുടെ ഭർത്താവ് കൃഷ്ണ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം…