
കേരളത്തിന് വീണ്ടും കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപ വെട്ടിക്കുറച്ചു
തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ഇരുട്ടടി. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വർഷം കടമെടുക്കാവുന്ന തുകയിൽ നിന്നും 3,300 കോടി രൂപയാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വെട്ടിക്കുറച്ചിരിക്കുന്നത്. കേരളം റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരിക്കുന്നത്. കേരളത്തിന് ഈ വർഷം ഡിസംബർ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതിൽ നിന്നു 3,300 കോടി രൂപ…