കലാലയ രാഷ്ട്രീയ നിരോധനം: വിദ്യാർത്ഥി സംഘടനകൾക്കും സർക്കാരിനും നോട്ടീസ്

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി. വിദ്യാര്‍ത്ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial