
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍; ഹേമന്ത് സോറൻ ഉടൻ അധികാരമേൽക്കും
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍. രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ഉടൻ അധികാരമേൽക്കും. മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണർക്ക് മുമ്പാകെ കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന്…