37719 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം; തകർത്താടി ചാണ്ടി ഉമ്മൻ, തകർന്നടിഞ്ഞ് ജെയ്ക്ക് സി തോമസ്, തണ്ടൊടിഞ്ഞ് താമര
കോട്ടയം: പുതുപ്പള്ളിയിൽ വൻ വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 37719 വോട്ടിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നിലതന്നെ ചാണ്ടി ഉമ്മന് അനുകൂലമായിരുന്നു. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. അതിലും വ്യക്തമായ ആധിപത്യം ചാണ്ടി ഉമ്മൻ നേടി….

