
ചന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍ നിന്നും കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്ക്കും ഇന്ന് ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2,104.06 കോടിയുടേതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യയുടെ ദീര്‍ഘകാല ചന്ദ്രയാന്‍ ദൗത്യത്തിന്റെ നാഴിക കല്ലാണ് ചന്ദ്രയാന്‍ 4….