
ചായമൻസ – അത്ഭുതങ്ങളുടെ മായൻ ഡോക്യുമെൻ്ററി പ്രകാശനം ഡോ ജോർജ് ഓണക്കൂർ നിർവഹിച്ചു
പരിസ്ഥിതി ദർശനങ്ങൾ ഭാവി തലമുറയുടെ വഴിവിളക്കാണെന്ന് സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ.പരിസ്ഥിതി സംരക്ഷണ ചുമതല കുട്ടികൾ ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതാണ്. വിദ്യാർഥികൾ പൊതു സമൂഹത്തിന് പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകണം.പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരത്തിന് വേണ്ടുന്ന മാർഗദീപങ്ങൾ കുട്ടികൾ ആണെന്നും അദ്ദേഹം പറഞ്ഞു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.എഴുത്തുകാരനുംസംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് കവയത്രി ബിന്ദു നന്ദന തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഡോക്യുമെൻ്ററി ആണ് ചായമൻസ – അത്ഭുതങ്ങളുടെ മായൻ….