
‘ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല’; ടൂർണമെന്റിനിടെ വൈശാലിക്ക് കൈക്കൊടുക്കാതെ ഉസ്ബെക്ക് താരം
ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി. താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും…