
അഴുകിയ കോഴിയിറച്ചി വിളമ്പി; മലപ്പുറത്തെ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി
മലപ്പുറം: അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറൻറ് എതിരെ നടപടി. മലപ്പുറം ജില്ല ഉപഭോക്‌തൃ കമ്മീഷൻ 50000 രൂപ പിഴയിട്ടു. കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് നടപടി എടുത്തത്. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് ആണ് പരാതിക്കാരൻ. അഴുകിയ ഭക്ഷണം വിതരണം ചെയ്യാനിടയായ സാഹചര്യം ഗുരുതരമാണെന്നും ഇക്കാര്യത്തിൽ ഉചിതമായ മറ്റു നടപടികൾ ആവശ്യമാണെന്നും 50,000 രൂപ പിഴയും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകുന്നതിന് വിധിച്ചു കൊണ്ടുള്ള ഉത്തരവിൽ കമ്മിഷൻ പറഞ്ഞു. ഭാര്യയും അഞ്ചുവയസ്സുള്ള മകളുമൊത്താണ് പരാതിക്കാരന്‍ ഭക്ഷണം കഴിക്കാൻ…