
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. അയോധ്യ ക്ഷേത്ര ട്രസ്റ്റ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള പുനസംഘടന തുടങ്ങിയ അജണ്ടകള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥ സാന്നിധ്യമായിരുന്നു ഗ്യാനേഷ്, കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്ത ഉദ്യോഗസ്ഥനനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിന് പിന്നില്‍ ബിജെപിയുടെ നിക്ഷിപ്ത താല്പര്യമെന്ന ആരോപണം ശക്തമാകുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ച ഗ്യാനേഷ് കുമാര്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെടെയും കേന്ദ്ര സര്‍ക്കാരിന്റെയും വിശ്വാസ്ഥനായ ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ അഡിഷണല്‍ സെക്രട്ടറിയായിരിക്കെ അയോധ്യ രാമക്ഷേത്രവുമായി…