
ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി
ബീജിങ്: ചൈനയിൽ അഴിമതി ആരോപണത്തിന് വിധേയനായ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി ലി ജിൻപിംഗ് (64) എന്നയാളെയാണ് തൂക്കിലേറ്റിയത്. നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയുടെ ചുമതലയുണ്ടായിരുന്ന ലീ അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലാണ് വധശിക്ഷ നടപ്പാക്കിയത്. 2022 സെപ്റ്റംബറിലാണ് കോടതി ലീ ക്ക് വധശിക്ഷ വിധിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും…