
‘നമ്മൾ ‘കഴിവുള്ള’ കുറ്റവാളികളെ സ്നേഹിക്കുന്നതായി തോന്നുന്നു;വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ ഗായിക ചിന്മയി
നടി നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ഡാൻസ് കൊറിയോഗ്രഫറായ ജാനി മാസ്റ്ററുമായി ഇരുവരും സഹകരിച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ ജാനി മാസ്റ്റർ അറസ്റ്റിലായിരുന്നു. കേസിൽ ജാനി മാസ്റ്റർക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു. വിഘ്നേഷ് ശിവന്റെ പുതിയ ചിത്രമായ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ എന്ന ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനായി ജാനി മാസ്റ്റര്‍ എത്തിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഈ മാസം ഒന്നിന്…