
ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല
കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. യുവതിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റമാകും ചുമത്തുക. യുവതിയുടെ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. യുവതിയുടെ അടുപ്പക്കാരനായിരുന്ന അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിക്കു…