
പെണ്ണുകെട്ടാൻ ഇനി സിബിൽ സ്കോറും അനിവാര്യം; വരന് സിബിൽ സ്കോർ കുറഞ്ഞതോടെ വിവാഹത്തിൽ നിന്നും പിൻമാറി വധുവിന്റെ വീട്ടുകാർ
വിവാഹം നടത്തുമ്പോൾ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു. കെട്ടിച്ചുവിടുന്നതിനൊപ്പം നൽകേണ്ട തുക, സ്വർണം, സ്വത്തുകവകൾ എന്നിവയൊക്കെയാണ് പെണ്വീട്ടുകാരുടെ തലവേദന. എന്നാലിപ്പോൾ കാലം മാറിയപ്പോൾ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്. ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യന്നത്. വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം. വരന് സിബിൽ സ്കോർ കുറവാണ് എന്ന…