
പൗരത്വ ഭേദഗതി നിയമം
മത രാഷ്ട്ര നിർമ്മാണത്തിനായുള്ള സംഘ പരിവാർ അജണ്ട :എഐവൈഎഫ്
മതനിരപേക്ഷ മൂല്യങ്ങളെ അട്ടിമറിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘ പരിവാർ ഹിഡൻ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത നടപടിയെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.ഭരണ ഘടന വിരുദ്ധവും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതി നിയമം ബഹുസ്വര സമൂഹത്തിലെ ഒരു വിഭാഗം പൗരന്മാരുടെ അപരവത്കരണമാണ് ലക്ഷ്യം വെക്കുന്നത്.ആ ർ എസ് എസ് അജണ്ടക്ക് വിധേയമായി മതത്തിന്റെ പേരിൽ ജനങ്ങളെ…