
തിരുവനന്തപുരം സിവിൽ സ്റ്റേഷൻ ഇനി ഹരിത ഓഫീസ്
തിരുവനന്തപുരം : തിരുവനന്തപുരം സിവില്‍ സ്റ്റേഷനെ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്.കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന 22 ഓഫീസുകളും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിൽ എ ഗ്രേഡ് നല്‍കിയാണ് ഹരിതകേരളം മിഷന്‍ പ്രഖ്യാപനം നടത്തിയത്. ഹരിതപെരുമാറ്റച്ചട്ടത്തിന്റെ 17 ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ചാണ് കളക്ടറേറ്റിലെ ഓഫീസുകള്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് ബോട്ടിലുകളും പ്രകൃതിയെ…