ക്ലാസ് മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി

തൃശൂര്‍ : കുരിയച്ചിറ സെന്റ് പോള്‍സ് പബ്ലിക് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. മൂന്നാം ക്ലാസിലെ സി ഡിവിഷന്‍ ക്ലാസ് മുറിയിലാണ് വൈകിട്ട് മൂന്നരയോടെ മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടത്. അധ്യാപികയുടെ മേശയില്‍ നിന്നു പുസ്തകങ്ങളെടുക്കാന്‍ കുട്ടികള്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പുസ്തകങ്ങള്‍ക്കിടയിലായിരുന്നു പാമ്പ്. ഉടന്‍ തന്നെ കുട്ടികള്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയായിരുന്നു. പിന്നാലെ കുട്ടികളെ ക്ലാസ് മുറിയില്‍ നിന്ന് മാറ്റിയ ശേഷം പാമ്പിന്‍ കുഞ്ഞിനെ തല്ലിക്കൊല്ലുകയായിരുന്നു.

Read More


കണ്ണൂരിൽ വീടിനുളളിലെ അലമാരയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കണ്ണൂര്‍: വീടിനുളളിലെ അലമാരയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കണ്ണൂര്‍,ചെമ്പിലോട് പഞ്ചായത്തിലെ കണയന്നൂരിലെ വങ്കണയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെ അലമാരയില്‍ തുണി വയ്ക്കുന്നതിനിടെ അനക്കം കണ്ടപ്പോള്‍ വീട്ടമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു.അലമാരയില്‍ നിന്നും പതിവില്ലാത്ത അനക്കം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഫോറസ്റ്റ് റസ്‌ക്യുവേറ്റര്‍ സന്ദീപ് കണയന്നൂരിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ സന്ദീപ് അലമാരയിലെ തുണികള്‍ക്കിടയില്‍ നിന്നും പാമ്പിനെ പുറത്തെടുത്ത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയക്കുന്നതിനായി കൊണ്ടുപോയി. മഴക്കാലമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ പാമ്പുകളുടെ സാന്നിധ്യം…

Read More

സ്കൂട്ടറിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്കൂട്ടറിനുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അഴൂർ സ്വദേശി ശ്യാമിന്റെ ആക്ടീവ സ്കൂട്ടറിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ഓഫീസിന് വശത്തുള്ള പെട്രോൾ പമ്പിന് സമീപത്താണ് ശ്യാം സ്കൂട്ടർ വെച്ചിരുന്നത്. ഇതിന് സമീപം കെട്ടിട നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് സ്കൂട്ടറിലേക്ക് പാമ്പ് കയറി പോകുന്നത് കണ്ടത്. ശ്യാമും തൊഴിലാളികളും ചേർന്ന് പാമ്പിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാമനപുരം സ്വദേശിയായ പാമ്പ് പിടുത്തക്കാരൻ രാജേഷ് തിരുവാമനയെ വിളിച്ചുവരുത്തുകയായിരുന്നു. മെക്കാനിക്കിന്റെ സഹായത്തോടെ…

Read More

നായയുടെ പെരുമാറ്റത്തിൽ മാറ്റം ഒടുവിൽ കണ്ടെത്താനായത്  പറമ്പിലെ കയ്യാലയിൽ 31 മുട്ടകളുമായി മൂർഖൻ പാമ്പിനെ

കാണക്കാരി: വളർത്തുനായയുടെ അസാധാരണ പെരുമാറ്റത്തിൽ കണ്ടെത്തിയത് മൂർഖന്റെ 31 മുട്ടകൾ. പറമ്പിലെ കയ്യാലയിലാണ് വിരിയാറായ മുട്ടകളുമായി എട്ട് അടിയോളം നീളമുള്ള മൂർഖൻ പാമ്പ് അടയിരുന്നത്. കോട്ടയം കാണക്കാരിയിലാണ് സംഭവം. കാണക്കാരി നെല്ലിക്കുന്ന് ചെരിവ് പുരയിടം എൻഎം ജോസഫിന്റെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കയ്യാലയിൽ നിന്നാണ് അടയിരിക്കുന്ന മൂർഖൻ പാമ്പിനേയും വിരിയാറായ മുട്ടകളും കണ്ടെത്തിയത്. ജോസഫിന്റെ വളർത്തുനായ രണ്ട് ദിവസമായി അസാധാരണമായ രീതിയിൽ കയ്യാലയിലെ പൊത്തിലേക്ക് നോക്കി കുരയ്ക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് കയ്യാലയിലെ പൊത്ത് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർച്ചയായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial