
ആലപ്പുഴയിലെ യുവാവിന്റെ മരണം കോളറ ബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്.
ആലപ്പുഴ: ആലപ്പുഴയിലെ യുവാവിന്റെ മരണം കോളറ ബാധയെ തുടർന്നല്ലെന്ന് റിപ്പോർട്ട്. തലവടി സ്വദേശി പി.ജി. രഘു (48)വിന്റെ പരിശോധന ഫലം നെഗറ്റീവാണ്. രഘുവിന്റെ വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. അതേസമയം, രഘുവിന്റെ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കോളറ രോഗ ലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നു പുലർച്ചെയാണു രഘു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ…