
അമ്മ വഴക്ക് പറഞ്ഞു അമ്മയ്‌ക്കെതിരെ പരാതിയുമായി രണ്ടാം ക്ലാസുകാരൻ നേരെ പോയത് പോലീസ് സ്റ്റേഷൻ എന്ന് കരുതി ഫയർ സ്റ്റേഷനിൽ
മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന്റെ പേരിൽ രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. വീട്ടിൽ നിന്നും നാല് കിലോമീറ്ററോളം നടന്നശേഷം പോലീസ് സ്റ്റേഷൻ ആണെന്ന് കരുതി കുട്ടി ഫയർ സ്റ്റേഷനിൽ എത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ അധികൃതരേയും വിവരമറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി അവധി ദിവസമായതിനാൽ സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം വരെയാണ് നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഏഴു…