
പ്രചാരണായുധമായി കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു; ആന്ധ്രയിൽ പോരടിച്ച് രാഷ്ട്രീയ പാർട്ടികൾ
ആന്ധ്രപ്രദേശ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണായുധമായി വീടുകൾതോറും കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു. ആന്ധ്രയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര് മുറുകി. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്. കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി…