
ചില്ലറയെ ചൊല്ലിയുള്ള തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു
കരുവന്നൂർ: ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് മരിച്ചത്. ഏപ്രിൽ രണ്ടിന് തൃശൂർ കരുവന്നൂരിലാണ് സംഭവം. ചികിത്സയിലിരിക്കെയാണ് പവിത്രൻ മരിച്ചത്. പവിത്രൻ മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്. തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുകയായിരുന്ന ശാസ്താ ബസിൽ വെച്ചാണ് സംഭവം. കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാൻ പോകുകയായിരുന്നു….