
തിരുവനന്തപുരം കിഴുവിലത്ത് വ്യാജരേഖ കളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻ ചാർജ് അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ രേഖകളുണ്ടാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ സഹകരണ ബാങ്ക് മാനേജർ ഇൻചാർജ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി അജയ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കിഴുവിലം സർവീസ് സഹകരണ ബാങ്കിലാണ് വൻ തുകയുടെ തിരിമറി ഇയാൾ നടത്തിയത്. അജയ്കുമാറിനെതിരെ 1.62 കോടി രൂപയുടെ സമ്പത്തിക ക്രമക്കേടാണ് ഉള്ളതെന്ന് പൊലീസ് അറിയിച്ചു 2022 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെ ഈ ബാങ്കിൽ മാനേജർ ഇൻചാർജായി നോക്കിവന്ന സമയത്തായിരുന്നു ക്രമക്കേട് നടന്നത്. ഇലക്ട്രോണിക് രേഖകളിലടക്കം കൃത്രിമം കാണിച്ചായിരുന്നു…