ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന്  ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും കോടതി ഉത്തരവുണ്ട്. ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ തീരുമാനം. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി അറിയിച്ചു.

Read More

ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

റാന്നി: ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. പോളിസിയിൽ വാഗ്‌ദാനം ചെയ്ത തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിയുടെ മാനേജരും ലീഗല്‍ മാനേജരും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് പ്രതികൾ പണം നൽകാതിരുന്നത്. മല്ലശ്ശേരി വിസ്‌മയ വീട്ടിൽ ബിന്ദു ജയകുമാർ ആണ് ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരെ പരാതി നൽകിയത്. കമ്മീഷൻ ഉത്തരവ് കൈപ്പറ്റി…

Read More

മെഡിക്ലെയിം നിരസിച്ചു, 1.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: പോളിസി ഉടമക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തില്‍ ന്യൂനതയും അധാര്‍മികവുമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. പരാതിക്കാരന്റെ ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ 1.33 ലക്ഷം രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ആലുവ സ്വദേശി രഞ്ജിത്ത് ആര്‍ യൂണിവേഴ്‌സല്‍ സോപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ആഗസ്റ്റ്…

Read More

തുടര്‍ച്ചയായി ഫ്രിഡ്ജ് കേടായി; ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കൊച്ചി:നിരവധി തവണ റിപ്പയര്‍ ചെയ്തിട്ടും പ്രവര്‍ത്തനക്ഷമമാകാത്ത റഫ്രിജറേറ്ററിന് നിര്‍മാണ ന്യൂനതയുണ്ടെന്ന് കണക്കാക്കി ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.പറവൂരിലെ കൂള്‍ കെയര്‍ റഫ്രിജറേഷന്‍ എന്ന സ്ഥാപനത്തിനെതിരെ ചെറായി സ്വദേശി എന്‍എം മിഥുന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്‍ വാങ്ങിയ സാംസങ് റഫ്രിജറേറ്റര്‍ പലതവണ തകരാറിലാവുകയും ഓരോ തവണയും ടെക്‌നീഷ്യന്‍ പരിശോധിച്ച് പല ഘടകങ്ങള്‍ മാറ്റി പുതിയത് വെക്കുകയും, അതിനുള്ള തുക പരാതിക്കാരനില്‍ നിന്ന് ഈടാക്കുകയും ചെയ്തു. എന്നിട്ടും റഫ്രിജറേറ്റര്‍ പ്രവര്‍ത്തിച്ചില്ല. ഇങ്ങനെ…

Read More

പണം വാങ്ങിയിട്ടും വിവാഹ ആല്‍ബം നൽകാതെ കബളിപ്പിച്ചു; നഷ്ടപരിഹാരമായി 1.60 ലക്ഷം നല്കണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വിവാഹ ആല്‍ബം നല്‍കാതെ കബളിപ്പിച്ചതിന് 1.60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം എംജി റോഡിലുള്ള മാട്രിമോണി ഡോട്ട് കോം സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പണം നല്‍കിയിട്ടും ആൽബം നല്കിയില്ലെന്നാണ് ആരോപണം. അരൂര്‍ സ്വദേശികളായ ബി രതീഷ്, സഹോദരന്‍ ബി ധനീഷ് എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. രതീഷിന്റെ വിവാഹ വീഡിയോ ആല്‍ബം ഒരു മാസത്തിനുള്ളില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. 40000 രൂപയും കൈമാറി. എന്നാല്‍ ആല്‍ബം ലഭിച്ചില്ല. സാങ്കേതിക കാരണങ്ങളാല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial