
കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു; മെസിയും സംഘവും കോപ്പ അമേരിക്ക ഫൈനലിൽ
ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസ് അനായാസം പന്ത്…