
കോവിഡ് മരണങ്ങള്‍ ഏറ്റവും കൂടുതല്‍ മറച്ചുവച്ചത് ഗുജറാത്ത്, 2021 ല്‍ രണ്ടു ലക്ഷത്തോളം അധിക മരണങ്ങള്‍, കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണമാണ് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത്…