കീഴാറ്റൂരില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആറ് പേർക്കെതിരെ കേസ്

തളിപ്പറമ്പ്: പുതുവത്സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കോമത്ത് മുരളീധരൻ,അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം.മാന്തംകുണ്ട് തോട്ടാറമ്പ് റോഡില്‍ യുവധാര ക്ലബ്ബിന് സമീപം വെച്ചാണ് സംഭവം. സി.പി.ഐയുടെ നേതൃത്വത്തിലാണ് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചത്.സി.പി.എം നിയന്ത്രണത്തിലുള്ള യുവധാര ക്ലബ്ബിന്റെ പ്രവര്‍ത്തകരുമായി വാക് തര്‍ക്കം ഉണ്ടായതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലെത്തിയ പോലീസാണ്…

Read More

കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി ;ഇരുപതോളം പേർ സിപിഎമ്മിൽ ചേർന്നു

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരുടെ കൂട്ടരാജി. രാജി വച്ചവരെല്ലാം സിപിഎമ്മിൽ ചേർന്നു. തിരികെ എത്തിയവരിൽ ഏതാനും പേർ നേരത്തെ സിപിഎം വിട്ട് സിപിഐ ൽ ചേർന്നവരാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സിപിഐ വിട്ടെത്തിയവരെ സ്വീകരിച്ചു.മണ്ഡലം നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം…

Read More

മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകന് നേരെ സിപിഐ അക്രമമെന്ന് പരാതി

തളിപ്പറമ്പ്: മാന്തംകുണ്ടില്‍ സിപിഎം പ്രവര്‍ത്തകനെ സിപിഐക്കാര്‍ അക്രമിച്ചതായി പരാതി.ഇന്ന് രാവിലെ 11.30 ന് മാന്തംകുണ്ടിലെ ഒരു വീട്ടില്‍ അസുഖബാധിതനെ കാണാന്‍ പോയ സിപിഎം പ്രവര്‍ത്തകനായ നവനീത് കരിയിലിനെയാണ് സിപിഐക്കാര്‍ അക്രമിച്ചതായി പരാതി നല്‍കിയത്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വിജേഷ് മണ്ടൂര്‍, ബിജു കരിയില്‍ എന്നിവര്‍ നവനീതിനെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചതായാണ് പരാതി.പരിക്കേറ്റ നവനീതിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial