
വാഴക്കുല വെട്ടി ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ല. മന്ത്രി ജി ആർ അനിലിനും , പി പ്രസാദിനുമെതിരെ കർഷകസംഘം
സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പോഷക സംഘടനയായ കർഷക സംഘം . മന്ത്രി ജി ആർ അനിലിനെ മുന്നണിയുടെ നയം പഠിപ്പിക്കണം. നെല്ലിന്റെ വില നൽകാതെ കർഷകരെ കണ്ണീരു കുടിപ്പിക്കുന്നത് എൽഡിഎഫ് നയമല്ല. വാഴക്കുല വെട്ടി പടം ഫെയ്സ്ബുക്കിലിട്ടാൽ കർഷകനാകില്ലെന്നും കൃഷി മന്ത്രി പി പ്രസാദിന് ആ പണി അറിയില്ലെങ്കിൽ മാറിപ്പോകണമെന്നും കർഷക സംഘം വിമർശനം ഉന്നയിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ്, കൃഷി വകുപ്പുകൾ എൽഡിഎഫ് സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്നു. 400 കോടി കടമെടുത്തിട്ടും…