
ഗവർണർ പദവി ഇല്ലാതാക്കും; പൗരത്വ ഭേദഗതി നിയമം റദ്ദാക്കും, ജാതി സെൻസസ് നടപ്പിലാക്കും സിപിഐ പ്രകടനപത്രിക
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഐ. പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും ജാതി സെന്‍സസ് നടപ്പിലാക്കുമെന്നുമെല്ലാം സിപിഐ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. വനിതാ സംവരണം വേഗം നടപ്പിലാക്കും, ഗവർണർ പദവി ഇല്ലാതാക്കും, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പറയുന്നു. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത്…