
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
ആര്യനാട് : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള വിവേചനത്തിനും അവഗണനയ്‌ക്കുമെതിരെ സിപിഐ അരുവിക്കര മണ്ഡലം കമ്മിറ്റി അരുവിക്കര പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരളത്തിന് കടമെടുക്കുന്നതിനു അർഹമായ വയ്പ്പാപ്പരിധി വെട്ടിക്കുറച്ചും, പുതിയ റെയിൽവേ സോണുകൾ അനുവദിക്കാതെയും, തൊഴിലുറപ്പ് പദ്ധതിയിൽ വിഹിതം വർധിപ്പിക്കാതെയും, ആരോഗ്യമേഖലയിലും, കാർഷിക സബ്സിഡികൾ അനുവദിക്കാതെയും കോർപറേറ്റ് കുത്തകകൾക്ക് കൂടുതൽ ഇളവുകൾ കൊടുത്തും സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസഹമാക്കുന്ന ഇടക്കാല ബഡ്ജറ്റ് ആണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി…