
മാറനല്ലൂര്‍ ആസിഡ് ആക്രമണം; എൻ ഭാസുരാംഗനെതിരെ സിപിഐ നടപടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: മാറനല്ലൂർ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എൻ ഭാസുരാംഗനെ ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നും ഒഴിവാക്കി. ഇന്ന് സിപിഐ ജില്ലാ കൗൺസിൽ ഓഫീസായ പികെവി സ്മാരകത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം എടുത്തത്.എൻ ഭാസുരാംഗൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പാർട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.ഭാസുരാംഗനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടിവില്‍ തര്‍ക്കം…