
സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരു തര ആരോപണം;തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുന്നു
പട്ടാമ്പി: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുകയാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നാരോപിച്ച് സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ രംഗത്തെത്തി. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കൊടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ഇവർ ആരോപിക്കുന്നു. പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ…