
വയനാട് ദുരന്തവും കേന്ദ്ര സർക്കാർ ഇടപെടലും സെമിനാർ സംഘടിപ്പിച്ചു.
കഴക്കൂട്ടം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തെ ഒന്നാകെ അപമാനിക്കുന്ന പ്രവർത്തിയാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിപിഐ പൗഡിക്കോണം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് അയിരൂപ്പാറ എസ്എൻഡിപി ഹാളിൽ സംഘടിപ്പിച്ച വയനാട് ദുരന്തവും കേന്ദ്ര സർക്കാർ ഇടപെടലും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2,000 കോടിയുടെ സഹായം ആവശ്യ പ്പെട്ട സംസ്ഥാനം ചൂരൽമല ദുരന്തത്തെ എൽ ത്രി കാറ്റഗറിയിൽ പെട്ട അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ വിവിധ ഏജൻസികളുടെ സഹായം ലഭ്യമാകുമായിരുന്നു. എല്ലാം…