
മദ്യലഹരിയിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു; സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോൺ എന്നിവർക്കെതിരെയാണ് കേസ്. മദ്യലഹരിയിൽ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികൾ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും…