
വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻഡ് ചാംപ്യന്മാർ;ദക്ഷിണാഫ്രിക്കയെ 32 റൺസിന് പരാജയപ്പെടുത്തി
വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലാൻഡ് വനിതകൾ ചാംപ്യന്മാർ. ദക്ഷിണാഫ്രിക്കൻ വനിതകളെ 32 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ലോകചാംപ്യന്മാരായത്. ജൂണിൽ പുരുഷ ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയോട് എയ്ഡാൻ മാക്രത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കൻ ടീം പരാജയപ്പെട്ടിരുന്നു. നാല് മാസത്തിന് ശേഷം വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കൻ ടീം നിർഭാഗ്യത്തിന്റെ കാലിൽ തട്ടി വീഴുകയാണ്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ ഫീൽഡിങ് തിരഞ്ഞെടുത്തു. അമേലിയ കേർ 43, ബ്രൂക്ക് ഹാലിഡെയ് 38, സൂസി ബേറ്റ്സ്…