കോഴിക്കോട് മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ് പരിക്ക്. വെട്ടേറ്റത് നെല്ലിക്കാത്താഴ സുനിൽ കുമാറി(38)ന്. സംഭവം ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ…

Read More

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതിമുറ്റത്ത് നാടകീയരംഗങ്ങള്‍, ഏറ്റുമുട്ടി ഷാനിഫും അശ്വതിയും

ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കോടതിമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ പ്രതികൾ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരാണ് കോടതി മുറ്റത്ത് തമ്മിൽതല്ലിയത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലാണ് പ്രതികളുടെ തല്ല് നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച്…

Read More

ജോലിസ്ഥലത്തെ വാക്കു തർക്കം; സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

സൗദി: പ്രവാസി മലയാളി ജോലിസ്ഥലത്ത് കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (49) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തി​ന്റെ കൂടെ ജോലിചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയിൽ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയിൽ ജോലി ചെയ്തിരുന്ന ഒരു ബംഗ്ളാദേശി പൗരൻ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുൻ ജോലി…

Read More

ഇന്ത്യൻ പീനൽ കോഡ് ഇനി ഭാരതീയ ന്യായ് സംഹിത: ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം

ന്യൂഡൽഹി: കോളോണിയൽ കാലത്തെഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതാൻ കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ വെള്ളിയാഴ്ച മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജിയർ ആക്ട് -1898, ഇന്ത്യൻ എവിഡൻസ് ആക്ട്, 1872 എന്നിവയ്ക്ക് പകരം പുതിയ നിയമങ്ങൾ കൊണ്ടു വരുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്രം അവതരിപ്പിച്ചത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്നതാണ് ഈ ബില്ലുകൾ. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ബിൽ 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial