
റൊണാൾഡോയ്ക്ക് ചരിത്രനേട്ടം; കരിയറിൽ 900 ഗോൾ നേടുന്ന ആദ്യ താരം
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ. യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെയായിരുന്നു റൊണാള്‍ഡോയുടെ ചരിത്ര ഗോള്‍. മത്സരം പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു. ക്രിസ്റ്റ്യാനോയുടെ ഐതിഹാസിക കരിയറില്‍ മാതൃരാജ്യത്തിനായുള്ള 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ കളിക്കാരന്‍ എന്ന പദവിയും സൂപ്പര്‍ താരത്തിന്റെ പേരിലാണ്. മത്സരത്തിന്റെ 34ാം മിനിറ്റില്‍ നുനോ…