
ബലാത്സംഗംചെയ്യുമെന്ന് ഭീഷണി, നടി രമ്യയ്ക്കെതിരേ സൈബര്‍ ആക്രമണം; പിന്നില്‍ ദര്‍ശന്റെ ആരാധകരെന്ന് പരാതി
ബെംഗളൂരു: നടിയും കോണ്‍ഗ്രസ് മുൻ എംപിയുമായ രമ്യ(ദിവ്യ സ്പന്ദന)ക്കുനേരേ നടന്ന സൈബർ ആക്രമണത്തില്‍ ബെംഗളൂരു പോലീസ് കേസെടുത്തു നടി ബെംഗളൂരു പോലീസ് കമ്മിഷണർക്ക് നല്‍കിയ പരാതിയിലാണ് കേസ്. നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമർശിച്ചതുമായി ബന്ധപ്പെട്ട് രമ്യ സാമൂഹികമാധ്യമത്തില്‍ അഭിപ്രായം പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയായാണ് സൈബർ ആക്രമണം അരങ്ങേറിയത്. സുപ്രീം കോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തും രേണുകാസ്വാമിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു രമ്യയുടെ പോസ്റ്റ്. ദർശന്റെ ആരാധകരാണ് രമ്യക്കുനേരേ സൈബർ…