
സമൂഹ മാധ്യമത്തിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പിടികൂടി സൈബർ പോലീസ്
തൃശൂർ: സമൂഹ മാധ്യമത്തിൽ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷാണ്(34) പിടിയിലായത്. ഇരിങ്ങാലക്കുട സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പത്തനംതിട്ടയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇയാൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. സമൂഹ മാധ്യമത്തിൽ യുവതിയെ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്യുകയും ചെയ്തു. സൗഹൃദം സ്ഥാപിച്ചതാണ് യുവതിയുമായി ഇയാൾ കൂടുതൽ അടുത്തത്. പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിൻ്റെ കാമുകിയുടെ…