
നവതിയുടെ നിറവിൽ ദലൈലാമ
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്ക് ഇന്ന് തൊണ്ണൂറ് വയസ്. ഹിമാചൽപ്രദേശിലെ ധരംശാലയിൽ മക്ലിയോഡ്ഗഞ്ചിലാണ് ജന്മദിനാഘോഷം നടക്കുന്നത്. ലോകത്തിന്റെ നാന കോണുകളിൽ നിന്നും ബുദ്ധ മത വിശ്വാസികൾ ധരംശാലയിൽ എത്തും. മാക്ലിയോഡ് ഗഞ്ച് ലെ തഗ്ചെൻ ചോലിംഗ് ബുദ്ധ ക്ഷേത്രത്തിൽ പിറന്നാളിന്റെ ഭാഗമായി പ്രത്യേക ആഘോഷങ്ങൾ നടക്കും. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും. വടക്കു കിഴക്കന്‍ ടിബറ്റിലെ ആംഡോ പ്രവിശ്യയിൽ ദരിദ്ര കർഷകകുടുംബത്തിലാണ് ടെന്‍സിന്‍ ഗ്യാറ്റ്സോ ജനിച്ചത്. ലാമോ തോണ്ടുപ് എന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ പേര്. പതിമൂന്നാം…