
ജനസമ്പർക്ക പരിപാടിയിലൂടെ ജനസ്പന്ദനമറിഞ്ഞ ജനനായകൻ
ജനനായകന് വിടപറഞ്ഞ് കേരളം. ഒരു വില്ലേജ് ഓഫീസിൽ പോലും ധൈര്യത്തോടെ കടന്നുചെല്ലാൻ കഴിവില്ലാത്തവരുടെ അടുത്തേക്ക് മുഖ്യമന്ത്രി ആയിരിക്കെ നേരിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും കൃത്യമായി പരിഹാരം കാണുകയും ചെയ്ത ജനനായകൻ ഇനിയില്ല എന്ന തിരിച്ചറിവോടെയാണ് ഇന്ന് കേരളം ഉണർന്നത്. രണ്ടാം തവണയും 2011 ൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടി അധികാരമേറ്റു. 2011 മുതൽ 3 വർഷം 3 ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടി ലോകശ്രദ്ധ തന്നെ അദ്ദേഹത്തിന് നേടിക്കൊടുത്തു. തന്റെ എഴുപതാം വയസ്സിൽ പ്രായത്തിന്റെ അവശതകൾ…