
ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിൽ
ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനായി 13766 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെ പോളിങ് തടരും. ഒരു കോടി അന്‍പത്തിയാറ് ലക്ഷത്തോളം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. രാഷ്ട്രപതിയും, പല കേന്ദ്രമന്ത്രിമാരും, നിവവധി എംപിമാരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്സിലെ കേന്ദ്രീയ വിദ്യാലയത്തിലാകും രാഷ്ട്രപതി…