
ചരിത്രവിജയമായി ദേവദൂതൻ; അമ്പതാം ദിവസത്തിലേക്ക്
ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തുടരുന്നുണ്ട്. മറ്റു ഭാഷകളിൽ നിന്നുള്ള റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളെയും ദേവദൂതൻ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ.കേരളത്തിന് പുറമേ ജി സി സി, തമിഴ്നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച കളക്ഷൻ നേടിയിട്ടുണ്ട് ഇതിനകം ദേവദൂതൻ. 2000ൽ ദേവദൂതൻ ആദ്യമായി റിലീസ് ചെയ്തത്. എന്നാൽ പല…